2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

എന്നെ ഞെട്ടിച്ച പിള്ളേച്ചന്‍..

പട്ടാളക്കാര്‍ ആരും പെട്ടെന്ന് ഞെട്ടുന്നവരല്ല.

പക്ഷെ ഞെട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്...

ചില ഉദാഹരണങ്ങള്‍ പറയാം...

ലീവിലുള്ള ഒരു പട്ടാളക്കാരന്‍ രാവിലെ പത്രം എടുത്ത്‌ നോക്കുമ്പോള്‍ എവിടെയെങ്കിലും ഒരു ബോംബ്‌ സ്ഫോടനം ഉണ്ടായതായുള്ള വാര്‍ത്ത കണ്ടാല്‍ മതി. ഉടന്‍ ഞെട്ടും... കാരണം അതിന്റെ പേരില്‍ ലീവ് ക്യാന്‍സല്‍ ആയാലോ എന്ന പേടി കൊണ്ടുള്ള ഞെട്ടല്‍..!!ലീവിന് വരുന്ന പട്ടാളക്കാരന്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഞെട്ടും..തന്റെ പെട്ടിയിലെ കുപ്പികളുടെ അധോഗതി ഓര്‍ത്തുള്ള ഞെട്ടലാണ് അത്...!!


ലീവിന് പോയിട്ട് തിരിച്ചു വരുന്ന ആള്‍ യൂണിറ്റില്‍ എത്തുമ്പോള്‍ അവിടെ എന്തെങ്കിലും ഇന്‍സ്പെക്ഷന്‍ നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഞെട്ടും.."ഭഗവാനെ വന്നു കേറിയില്ല അതിനു മുന്‍പേ കാലമാടന്മാരുടെ ഒടുക്കത്തെ ഇന്‍സ്പെക്ഷന്‍" എന്നുള്ള ആത്മഗതത്തോടെയുള്ള ഈ ഞെട്ടല്‍ താര തമ്യേന തീവ്രത കുറഞ്ഞ ഞെട്ടലായിരിക്കും..!!പക്ഷെ സ്വന്തം നാട്ടുകാരനും ആത്മ സുഹൃത്തും ഒരേ മുറിയിലെ കിടപ്പുകാരനുമായ ഒരാള്‍ പെട്ടെന്ന് മരിച്ചു പോകുമ്പോള്‍ ഞെട്ടാത്തവര്‍ ആരാണുള്ളത്? അങ്ങനെ ഞാന്‍ ഒരിക്കല്‍ ഞെട്ടി...ആ കഥ കേള്‍ക്കൂ...പണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉഗ്രവാദി ആക്രമണം ഉണ്ടായ കാലം. ലീവിലുള്ള സകല
പട്ടാളക്കാരെയും തിരിച്ചു വിളിച്ചു. ലീവ് സാങ്ഷന്‍ വാങ്ങി പുറപ്പെടാനിരുന്നവരും ലീവ് ക്യാന്‍സല്‍ ആയി തിരിച്ചു വന്നവരും അതെല്ലാം മറന്നു കര്‍ത്തവ്യത്തില്‍ മുഴുകി.അങ്ങനെ കഴിയുമ്പോഴാണ് എന്റെ നാട്ടുകാരനായ പിള്ളേച്ചന്റെ അമ്മ മരിച്ചു എന്നുള്ള ടെലെഗ്രാം കിട്ടുന്നത്.. എമെര്‍ജെന്‍സി ലീവ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സമയം.ടെലെഗ്രാം കയ്യില്‍ പിടിച്ചു പൊട്ടിക്കരയുന്ന പിള്ളേച്ചനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാനും മറ്റുള്ളവരും വിഷമിച്ചു.പെട്ടെന്നാണ്‌ സീനിയര്‍ ജെ. സി. ഓ. രാംസിംഗ് സാബ് ആ വാര്‍ത്തയുമായി എത്തിയത്. മലയാളിയായ കമാണ്ടര്‍, ബ്രിഗേഡിയര്‍ പ്രകാശ്‌ മേനോന്‍ സാബ് ഈ വിവരമറിയുകയും പിള്ളേച്ചനെ എമര്‍ജന്‍സി ലീവിന് വിടാന്‍ തീരുമാനിച്ചതുമായ വാര്‍ത്ത.കരഞ്ഞു തളര്‍ന്ന പിള്ളേച്ചന്റെ ബാഗും പെട്ടിയും ഞങള്‍ റെഡിയാക്കി. പെട്ടിയും എടുത്ത്‌
പിള്ളേച്ചനുമായി യൂണിറ്റിന്റെ മെയിന്‍ ഗേറ്റില്‍ എത്തിയ ഞങ്ങള്‍ സാധങ്ങള്‍ വണ്ടിയില്‍ വച്ചിട്ടു അദ്ദേഹത്തെ ഒരിക്കല്‍ കൂടി സമധാനിപ്പിച്ചിട്ട്‌ തിരിച്ചു നടന്നു.ബാരക്കില്‍ എത്തി പത്തു മിനിട്ട് കഴിയ്യുന്നതിനു മുന്‍പേ മെയിന്‍ ഗേറ്റില്‍ നിന്നും അതിഭയങ്കരമായ ഒരു സ്ഫോടന ശബ്ദം ഉയര്‍ന്നു.. തുടര്‍ന്ന് കാതടപ്പിക്കുന്ന വെടിശബ്ദങ്ങള്‍, ഗ്രനേഡുകള്‍ തകരുന്ന പ്രകമ്പനങ്ങള്‍.!!


പെട്ടെന്ന് ഞങ്ങള്‍ തോക്കുമെടുത്ത് ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു... മെയിന്‍ ഗേറ്റിനു കുറച്ചു ദൂരെയുള്ള ഒരു മരത്തിനു മറഞ്ഞു നിന്ന് അങ്ങോട്ട്‌ നോക്കി..

പുകയും വെടിശബ്ദങ്ങളും കൊണ്ട് കലുഷിതമായ അന്തരീക്ഷം...മെയില്‍ ഗേറ്റിനു തൊട്ടു മുന്‍പിലുള്ള എല്‍. എം. ജി (ലൈറ്റ് മെഷീന്‍ ഗണ്‍) പോസ്റ്റില്‍ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ചിതറി തെറിച്ചു കിടക്കുന്നു...മെയില്‍ ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മിലിട്ടറി പോലീസിലെ ഒരു ജവാന്‍ അയാളിരുന്ന കസേരയുടെ താഴെ വീണു കിടക്കുന്നു...അയാളുടെ ചുറ്റും ചോര ഒഴുകിപ്പടരുന്നു...


പെട്ടെന്നാണ്‌ ഞങ്ങള്‍ ആ നടുക്കുന്ന ദൃശ്യം കണ്ടത്...പിള്ളേച്ചന്‍ കയറിയ മിലിട്ടറി ട്രക്ക് . അതിന്റെ മുകള്‍ ഭാഗം ഇളകി തെറിച്ചു പോയിരിക്കുന്നു...ടാര്‍പോളിന്‍ തെറിച്ചു പോയ അതിന്റെ പുറകില്‍ ഞങളുടെ പിള്ളേച്ചന്റെ പെട്ടി മറിഞ്ഞു കിടക്കുന്നു....ദൈവമേ...നെഞ്ചിലൂടെ ഒരിടിവാള്‍ മിന്നിയത് ഞാന്‍ അറിഞ്ഞു. എവിടെ? എവിടെ? ഞങളുടെ പിള്ളേച്ചന്‍?..


ഓടിച്ചെന്ന് ,ആ വണ്ടിയില്‍ പിള്ളേച്ചനെ തിരയാന്‍ ഞങ്ങള്‍ കൊതിച്ചു..പക്ഷെ എങ്ങിനെ? എന്താണ് സംഭവം എന്നറിയാതെ എങ്ങനെ അങ്ങോട്ടടുക്കും...


ഒടുവില്‍ എല്ലാം ശാന്തമായപ്പോള്‍..........

മരങ്ങളുടെയും മണല്‍ ചാക്കുകളുടെയും മറവില്‍ നിന്നും പുറത്തുവന്ന ഞങ്ങള്‍ കണ്ടു..


തകര്‍ന്ന പട്ടാള ട്രക്കിന്റെ ഉള്ളില്‍ ....തന്റെ സന്തത സഹചാരിയായ സ്യുട്ട് കേസ്സിന്റെ അടുത്തുതന്നെ വീണു കിടക്കുന്ന പിള്ളേച്ചന്‍...ഇടതു കൈ മടക്കി നെഞ്ചില്‍ ചേര്‍ത്ത് വച്ചിരിക്കുന്നു..സ്ഫോടനത്തില്‍ തകര്‍ന്നു പോയ കാലുകള്‍.!! ചുറ്റും ചോരയുടെ ചുവന്ന നിറം... അത് ട്രക്കിന്റെ പ്ലാറ്റ്‌ ഫോമില്‍ നിന്നും ചാലിട്ടൊഴുകി തുള്ളി തുള്ളിയായി നിലത്തു വീഴുന്നു...

"ഹോ ദൈവമേ"...

നടുക്കുന്ന കാഴ്ച കണ്ടു തളര്‍ന്നുപോയ ഞാന്‍ മുഖം പൊത്തി വെറും നിലത്തു കുത്തിയിരുന്നു...

അരമണിക്കൂര്‍ മുന്‍പ്.....

അമ്മയുടെ മരണമറിഞ്ഞു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ പിള്ളേച്ചന്‍..എന്റെ കയ്യില്‍ തൂങ്ങി മെയിന്‍ ഗേറ്റില്‍ വരെ ഞാന്‍ കൊണ്ടാക്കിയ പിള്ളേച്ചന്‍... ഞങ്ങള്‍ കൈവീശി യാത്രയാക്കിയ പിള്ളേച്ചന്‍... ഇതാ...

കടും ചുവപ്പ് ഡ്രസ്സ്‌ ധരിച്ച്...

ആരും കാണാത്ത നാട്ടിലേയ്ക്ക് ....

ഒരിക്കലും തീരാത്ത ലീവെടുത്ത് ....

പോയിരിക്കുന്നു.....(ഉഗ്രവാദികളുടെ ആര്‍ ഡി എക്സ് സ്ഫോടനത്തില്‍ സ്വജീവിതം രാജ്യത്തിന് വേണ്ടി ഹോമിച്ച പിള്ളേച്ചന്‍ എന്ന രാധാകൃഷ്ണന്‍ പിള്ള സാറിനും മിലിട്ടറി പോലീസിലെ ആ ധീര ജവാനും വേണ്ടി ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...)

47 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

അങ്ങനെ ഒരിക്കല്‍ ഞാനും ഞെട്ടി...

ഇസാദ്‌ പറഞ്ഞു...

വായിച്ചു തുടങ്ങിയപ്പോ പിള്ളേച്ചന്‍ മരിച്ചു പോവുമെന്ന് ഒരിക്കലും മനസ്സില്‍ കരുതിയില്ല. ഞാന്‍ കരുതി ക്ലൈമാക്സില്‍ എന്തെങ്കിലും തമാശ വരുമായിരിക്കും എന്ന്‍.
സങ്കടപ്പെടുത്തിയല്ലോ രഘു ജീ ..

പിള്ളേച്ചന്‍ മരിക്കണ്ടായിരുന്നു.. :(

ജയ്‌ ജവാന്‍ .

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

ഹോ... നിങ്ങള്‍ പട്ടാളക്കാരോടുള്ള ബഹുമാനം.. അത് എത്രയെന്നു പറയുവാന്‍ ആവുന്നില്ല രഘുനാഥ് ജി.
കഥയുടെ തുടക്കത്തിലെ ഒരു കോമഡി ടോണ്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
അവസാനം വായിച്ചപ്പോള്‍ ..

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

സാര്‍ ചിന്തയില്‍ ഇത് നര്മം എന്ന ലേബലിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്..
ക്രൂരതയാണേ..

രഘുനാഥന്‍ പറഞ്ഞു...

ഇസാദിനും രഞ്ജിത്ത് വിശ്വം സാറിനും നന്ദി...(ലേബല്‍ അറിയാതെ 'നര്‍മം' എന്നയിപ്പോയ താണ്..എല്ലാവരും ക്ഷമിക്കണം...)

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

ജയ്‌ ജവാന്‍ ...

- സാഗര്‍ : Sagar - പറഞ്ഞു...

കള്ളപ്പൊലയാടി ഉഗ്രവാദി നായിന്‍റെ മക്കള്‍.. അവനെയൊക്കെ വിപ്ലവകാരിയാക്കാനും 'പാവം' വിമൊചനപ്പോരാളിയാക്കാനും ബ്ളോഗില്‍ വരെ ആളുകള്‍.. പ്ഫൂ...
പട്ടാളക്കാര്‍ എങ്ങനെ കഠിനഹൃദയര്‍ അല്ലാതെയാകും..? ഇതൊക്കെയല്ലേ കാണുന്നത്, അനുഭവിക്കുന്നത്..

നന്ദി എന്നല്ലാതെ ഒന്നും പറയാനില്ല..

പിള്ളേച്ചനു ഹൃദയം നിറഞ്ഞ ഒരു സലാമി ശസ്ത്ര്..

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

ഹോ പട്ടാളക്കാര്‍ ജീവന്‍ പണയം വച്ച് ഈ രാജ്യത്തിന്‌ കാവല്‍ നില്‍ക്കുന്നത് ആരറിയാന്‍, അങ്ങനെ എത്ര എത്ര പിള്ളമാര്‍, സ്വന്തം അമ്മയുടെ ശരീരം അവസാനമായി ഒന്ന് കാണാന്‍ പോലും കഴിയാതെ ഭാരതംബക്ക് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച എല്ലാ ധീര ജവാന്മാര്‍ക്കും പിള്ള ചേട്ടനും കണ്ണീരില്‍ കുതിര്‍ന്ന ഒരു സല്യൂട്ട്.

രഘു മാഷെ താങ്കള്‍ക്കും എന്റെ വക ഒരു സല്യൂട്ട്

ജയ്‌ ഹിന്ദ്‌

ramanika പറഞ്ഞു...

ജനിച്ചാല്‍ ഒരു ദിവസം മരിക്കണം എന്നാലും ഇത് താങ്ങാന്‍ പറ്റുന്നില്ല
പിള്ളേച്ചനു ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട്!

hshshshs പറഞ്ഞു...

ജയ് ജവാൻ !!

ആര്‍ദ്ര ആസാദ് / Ardra Azad പറഞ്ഞു...

നന്തനാരുടെ “ അറിയപ്പെടാത്ത മനുഷ്യജിവികളിലെ just like palpayasam മെന്ന് പറയുന്ന നായര്‍ സാബ്ബിനേയും കാലു നഷ്ടപ്പെട്ട തോമാസിനെയും ഓര്‍ത്തുപോയി...

നര്‍മ്മം മാറ്റി അനുഭവമെന്നാക്കു സാര്‍..

കണ്ണനുണ്ണി പറഞ്ഞു...

രഘു മാഷെ പതിവ് തമാശ പ്രതീക്ഷിച്ചു വന്നു .. പക്ഷെ ശരിക്ക് നോവുന്ന ഒരു സംഭവം പറഞ്ഞു...
ഇത് നര്‍മ്മത്തില്‍ നിന്ന് മാറ്റി ലിസ്റ്റ് ചെയ്യാമായിരുന്നില്ലേ...
ആ ജവാന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരു പിടി റോസാപൂക്കള്‍

Typist | എഴുത്തുകാരി പറഞ്ഞു...

അവസാനം തമാശയായിരിക്കും എന്നു തന്നെയാ വിചാരിച്ചതു്. പക്ഷേ..

ജയ് ജവാന്‍, മാഷേ ഒരു സല്യൂട്ട്.

മുക്കുവന്‍ പറഞ്ഞു...

പിള്ളേച്ചനു ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട്

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നര്‍മ്മത്തില്‍ തുടങ്ങി നര്‍മ്മത്തില്‍ അവസാനിക്കും എന്ന് കരുതിയിട്ട്, വല്ലാതെ സങ്കടപ്പെടുത്തിയല്ലോ രഘുനാഥാ!

പിള്ളേച്ചനെന്ന ആ പട്ടാളക്കാരന് ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട്!

Jenshia പറഞ്ഞു...

climax-ഇല്‍ തമാശ ആവുമെന്ന് പ്രതീക്ഷിച്ചു ... ശരിക്കും വിഷമിപ്പിച്ചു ...label മാറ്റി post ചെയ്യാന്‍ പറ്റില്ലേ ...?

വശംവദൻ പറഞ്ഞു...

തമാശയിൽ അവസാനിപ്പിക്കുമെന്നായിരുന്നു കരുതിയത്.
വിഷമിപ്പിച്ച പോസ്റ്റ്.

പിള്ളേച്ചനു ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട്

ജയ് ഹിന്ദ്.

അനിത / ANITHA പറഞ്ഞു...

good

മാണിക്യം പറഞ്ഞു...

ഒരു വല്ലാത്ത മാനസീകാവസ്ഥയിലാണ്
വായിച്ചു തീര്‍ത്തത്...
രാജ്യത്തിനെ കാക്കൂന്ന പട്ടാളക്കാര്‍!
എത്ര നിസ്സരമായാണവരെ ഇല്ലായ്മ ചെയ്യുന്നത്
എന്തിനു വേണ്ടീ?

രാധാകൃഷ്ണന്‍ പിള്ളയുടെ
ആത്മാവിന് നിത്യശാന്തി നേരുന്നു.

ലേബല്‍ ഓര്‍മ്മക്കുറിപ്പ്
എന്നോ മറ്റോ ആക്കാമായിരുന്നു...

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഉഗാണ്ട രണ്ടാമന്‍

രഘുനാഥന്‍ പറഞ്ഞു...

നന്ദി സാഗര്‍ ഇനിയും വരണേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി കുറുപ്പേ...എനിക്കുള്ള സല്യൂട്ട് ഇപ്പോള്‍ കശ്മീരില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി ഞാന്‍ കൈമാറുന്നു..

രഘുനാഥന്‍ പറഞ്ഞു...

നന്ദി മുക്കുവന്‍

രഘുനാഥന്‍ പറഞ്ഞു...

നന്ദി രമണിഗ

രഘുനാഥന്‍ പറഞ്ഞു...

നന്ദി എച്ച് എസ്

രഘുനാഥന്‍ പറഞ്ഞു...

നന്ദി ആര്‍ദ്ര ആസാദ്‌

രഘുനാഥന്‍ പറഞ്ഞു...

നന്ദി കണ്ണനുണ്ണി

രഘുനാഥന്‍ പറഞ്ഞു...

നന്ദി എഴുത്തുകാരി ചേച്ചി

രഘുനാഥന്‍ പറഞ്ഞു...

നന്ദി വാഴക്കോടാ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജെന്ഷിയ

രഘുനാഥന്‍ പറഞ്ഞു...

നന്ദി അനിത

രഘുനാഥന്‍ പറഞ്ഞു...

നന്ദി മാണിക്യം.

രഘുനാഥന്‍ പറഞ്ഞു...

നന്ദി വശംവദന്‍

രഘുനാഥന്‍ പറഞ്ഞു...

പ്രിയ വായനക്കാര്‍ അറിയാന്‍

ലേബല്‍ നര്‍മം എന്നായതില്‍ ഖേദിക്കുന്നു...പട്ടാളക്കാരുടെ ഞെട്ടലിനെക്കുറിച്ച് നര്‍മ്മത്തില്‍ തന്നെ പോസ്റ്റാന്‍ എഴുതി തുടങ്ങിയതാണ്‌ ..പക്ഷെ എങ്ങനെയോ അത് പിള്ളേച്ചനില്‍ എത്തുകയും അവസാനം അങ്ങനെ ആവുകയും ചെയ്തു...ഒരു പക്ഷെ പിള്ളേച്ചന്റെ ആത്മാവ് എന്നെകൊണ്ട് അത് ചെയ്യിച്ചതാവാം..

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി..

സുനില്‍ ഭായി പറഞ്ഞു...

പട്ടാളം..,
ഐസ്ക്രീം പാര്‍ലറിന്റെ ബോര്‍ഡ് കണ്ട് വന്നു കയറിയപ്പോള്‍ കഷായമാണല്ലോ തന്നത്..

ഒരുപാട് വേദനിച്ചു..

ജയ്ഹിന്ദ്..

ജുജുസ് പറഞ്ഞു...

ഞെട്ടിയത് കഥയുടെ ക്ലൈമാക്സിലായിരുന്നു..ഒരു തമാശയിൽ അവസാനിക്കുമെന്നാണ് കരുതിയത്..

ജയ്‌ ജവാന്‍

രഘുനാഥന്‍ പറഞ്ഞു...

നന്ദി സുനില്‍ ഭായി

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജൂജൂസ്

രഘുനാഥന്‍ പറഞ്ഞു...

നന്ദി സുനില്‍ ഭായി

ബിനോയ്//HariNav പറഞ്ഞു...

Late to see this.
Good post :)

രഘുനാഥന്‍ പറഞ്ഞു...

നന്ദി ബിനോയ്‌

Captain Haddock പറഞ്ഞു...

ജയ്‌ ജവാന്‍ !

Senu Eapen Thomas, Poovathoor പറഞ്ഞു...

തമാശ പറഞ്ഞ്‌ എന്തോ ഞെട്ടല്‍ കഥ അവതരിപ്പിക്കാനാണു ഈ പട്ടാളക്കാരന്‍ പോവുകയെന്നാണു ഞാന്‍ കരുതിയത്‌....

ഒടുവില്‍ പറയുകാ..എല്ലാം സത്യമാണെന്ന്...പിള്ളേച്ചന്‍ സാറിനു എന്റെയും കണ്ണുനീരില്‍ കുതിര്‍ന്ന സലാം.

ജയ്‌ ഹിന്ദ്‌..

സെനു, പഴമ്പുരാണംസ്‌.

രഘുനാഥന്‍ പറഞ്ഞു...

നന്ദി ക്യാപ്ടന്‍...

രഘുനാഥന്‍ പറഞ്ഞു...

നന്ദി സെനു...

കുമാരന്‍ | kumaran പറഞ്ഞു...

പിള്ള ചേട്ടന് ആദരാഞ്ജലികള്‍!

രഘുനാഥന്‍ പറഞ്ഞു...

നന്ദി കുമാര...