2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

രാജപ്പന്‍ എന്ന ഗുണ്ടപ്പന്‍

"കമ്പിത്തിരി,.. മത്താപ്പൂ,.. എലിവാണം,.. ഓലപ്പടക്കം,.. മാലപ്പടക്കം.. കുടച്ചക്രം.....ഏതെടുത്താലും ഫ്രീ... വരുവിന്‍ ... വാങ്ങുവിന്‍ ... പൊട്ടിക്കുവിന്‍ ."

ഒരു മേശപ്പുറത്തു കടലാസ്സു വിരിച്ചു അതിന്റെ മുകളില്‍ സാധന സാമഗ്രികള്‍ നിരത്തി വച്ച് വിളിച്ചു കൂവുകയാണ് ഹവില്‍ദാര്‍ രാമനാഥന്‍ സര്‍. സമയം വൈകുന്നേരം എഴുമണി...സ്ഥലം യൂണിറ്റിലെ പി ടി ഗ്രൌണ്ട്... സന്ദര്‍ഭം ദീപാവലി ആഘോഷം....


പട്ടാളത്തിലെ ആഘോഷങ്ങള്‍ അങ്ങിനയാണ്. പൊതുവായ ആഘോഷമാണ്. അതായത് ആഘോഷങ്ങളുടെ ചിലവുകള്‍ യൂണിറ്റ് വഹിക്കും. ദീപാവലി ആഘോഷങ്ങള്‍ക്ക് വേണ്ടി പടക്കവും ചെറിയ മെഴുക് തിരികളും യൂണിറ്റ് ചിലവില്‍ വാങ്ങിയിട്ടുണ്ട്. അത് ഓരോ സെക്ഷനുകള്‍ക്കും തുല്യമായി വീതിക്കും. എല്ലാവരും കൂടി പി ടി ഗ്രൗണ്ടില്‍ ഒത്തുകൂടി ഇവയെല്ലാം പൊട്ടിക്കുകയും മെഴുക് തിരികള്‍ നിരത്തി കത്തിക്കുകയും ചെയ്യും. പക്ഷെ ആഘോഷങ്ങള്‍ക്കിടയില്‍ തീപ്പിടുത്തമോ മറ്റു അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ നോക്കേണ്ടത് ഓരോ പട്ടാളക്കാരന്റെയും ചുമതലയാണെന്ന് മാത്രം. കള്ള് കുടിച്ചതിനു ശേഷം ആരും പടക്കം പൊട്ടിക്കാനും പാടില്ല. അങ്ങനെയൊക്കെയുള്ള മുന്‍കരുതലുകള്‍ എടുത്തതിനു ശേഷമാണ് ആഘോഷങ്ങള്‍ അരങ്ങേറുക.


പടക്കവും മെഴുക് തിരികളും എല്ലാ സെക്ഷനുകള്‍ക്കും വേണ്ടി വാങ്ങുന്നതിനും തുല്യമായി വീതിക്കുന്നതിനും ചുമതല ഏല്പിച്ചിരിക്കുന്നത് ഹവില്‍ദാര്‍ രാമനാഥന്‍ സാറിനെയാണ്. എല്ലാവരും അവരവരുടെ വീതം പടക്കങ്ങള്‍ രാമനാഥന്‍ സാറില്‍ നിന്നും വാങ്ങി ഗ്രൌണ്ടിന്റെ ഓരോ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു റെഡിയായി നില്ക്കും. കൃത്യം ഏഴുമണിയാകുമ്പോള്‍ സി ഓ സാബ് വരും. ഉത്ഘാടന കര്‍മം നിര്‍വഹിക്കുന്നത് സി ഓ യാണ്. അദ്ദേഹം ഒരു പടക്കമോ കമ്പിത്തിരിയോ കത്തിച്ചു പരിപാടി ആരംഭിക്കാന്‍ അനുമതി നല്കും. അതോടെ ഗ്രൗണ്ടില്‍ നിരന്നു നില്ക്കുന്ന ഓരോ സെക്ഷനുകളും അവരവരുടെ വീതത്തിലുള്ള പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആരംഭിക്കുകയായി. പിന്നെ യൂണിറ്റ് മുഴുവന്‍ പടക്ക മയം! ഞങ്ങളെല്ലാം പടക്കവീരന്മാര്‍ ! ചുരുക്കം ചിലരൊക്കെ റോക്കറ്റ് വീരന്മാരും ആയി മാറാറുണ്ട്. !!


അങ്ങനെ എല്ലാവരും പടക്കങ്ങളും മെഴുക് തിരികളും വാങ്ങി സി ഓ സാബിന്റെ ആഗമനത്തിനായി കാത്തു നില്ക്കുകയാണ്. അപ്പോഴാണ് ഞങ്ങളുടെ സെക്ഷന്‍ കമാണ്ടര്‍ കൂടിയായ രാമനാഥന്‍ സാര്‍ പടക്ക വിതരണം കഴിഞ്ഞ ശേഷം കയ്യില്‍ ഒരു ചെറിയ പൊതിയുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്. വന്നപാടെ അദ്ദേഹം ഓഫീസ് ക്ലാര്‍ക്കായ രാജപ്പനെ വിളിച്ചു മാറ്റി നിര്‍ത്തി പൊതി രഹസ്യമായി അവനെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു.

"എടാ ഇത് ഒരു "ഗുണ്ടാ". നമ്മുടെ സെക്ഷനു വേണ്ടി മാത്രമായി ഞാന്‍ വാങ്ങിയതാ. ഇത് മാത്രം ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല. സി ഓ സാബു പടക്കം പൊട്ടിച്ച് ഉത്ഘാടനം നടത്തിയാലുടന്‍ നീ ഈ "ഗുണ്ട്" പൊട്ടിക്കണം. അത് കേട്ട് മറ്റു സെക്ഷന്കാര്‍ ഞെട്ടണം. എന്നാലല്ലേ നമ്മുടെ സെക്ഷന് ഒരു ഗമ കിട്ടുകയുള്ളൂ?"


സംഗതി രാജപ്പനും പിടിച്ചു. ഉത്ഘാടനം നടന്നുകഴിഞാല്‍ ആദ്യം പൊട്ടുന്നത് അതി ഭയങ്കര ശബ്ദമുള്ള "ഗുണ്ട് " (വലിയ ശബ്ദമുള്ള പടക്കം. "പന്നിപ്പടക്കം" എന്നും ഗുണ്ടിനു പേരുണ്ട്) ആണെങ്കില്‍ അത് പൊട്ടിക്കുന്ന സെക്ഷന് അതൊരു ക്രെഡിറ്റുതന്നെയല്ലേ? പോരെങ്കില്‍ ഗുണ്ട് എന്ന പടക്കം മറ്റു സെക്ഷനുകളില്‍ ഇല്ലതാനും. പക്ഷെ ഒരു കുഴപ്പം. അത് പൊട്ടിക്കാന്‍ രാജപ്പന് ഒരു ചെറിയ ഭയം. സാധാരണ പടക്കം പോലും പൊട്ടിക്കുന്നത് രാജപ്പന് പേടിയാണ്. അപ്പോള്‍ പിന്നെ ശക്തിയേറിയ "ഗുണ്ട്" എങ്ങനെ പൊട്ടിക്കും?

"എടാ മണ്ടാ നീ പേടിക്കാതെ". രാമനാഥന്‍ സാര്‍ പറഞ്ഞു. "നീ ഒരു കയ്യില് മെഴുക് തിരി കത്തിച്ചു പിടിക്കണം. മറ്റെക്കയ്യില് ഗുണ്ടും പിടിക്കണം. ഉത്ഘാടനം കഴിഞ്ഞാലുടന്‍ നീ ഗുണ്ട് കത്തിച്ച്‌ ഗ്രൌണ്ടിലേയ്ക്ക് എറിയണം. അതിനെന്തിനാ പേടിക്കുന്നത്? ഒന്നുമില്ലെങ്കിലും നീയൊരു പട്ടാളക്കാരനല്ലേ?"


അതോടെ രാജപ്പന്‍ ധൈര്യപ്പനായി. രാമനാഥന്‍ സാര്‍ അവന്റെ കയ്യില്‍ ഒരു ഗുണ്ടും അത് കത്തിക്കാനുള്ള മെഴുകുതിരിയും കൊടുത്തു. സി ഓ സാബ് വന്നാലുടന്‍ മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായി നില്‍ക്കണമെന്ന് നിര്‍ദ്ദേശം കൊടുത്തിട്ട് അദ്ദേഹം സി ഓ സാബിനെ സ്വീകരിക്കാനായി പോയി.


സി ഓ സാബ് എത്തിച്ചേര്‍ന്നു . വന്നയുടന്‍ തന്നെ അദ്ദേഹം ഗ്രൗണ്ടില്‍ മൊത്തം നടന്നു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പിന്നെ തനിക്കായി ഒരുക്കി വച്ചിരിക്കുന്ന ടേബിളില്‍ നിന്നും ഒരു കമ്പിത്തിരി എടുത്ത് കത്തിച്ചു ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.


ഇതിനകം രാജപ്പന്‍ മെഴുക് തിരി കത്തിച്ചു ഗുണ്ട് പൊട്ടിക്കാന്‍ റെഡിയായിരുന്നു..സി ഓ സാബിന്റെ കമ്പിത്തിരി കത്തിത്തീന്നയുടന്‍ തന്റെ കയ്യിലിരുന്ന ഗുണ്ടിന്റെ തുമ്പത്ത് തീ കൊളുത്തി. എന്നിട്ട് ഗ്രൌണ്ടിന്റെ മധ്യഭാഗം നോക്കി നീട്ടിയെറിഞ്ഞു.

രാജപ്പന്റെ ഗുണ്ട് എറിയല്‍ നോക്കി നിന്നിരുന്നരാമനാഥന്‍ സാര്‍ ആ കാഴ്ച കണ്ടു ഞെട്ടി. ഗുണ്ട് വലിച്ചെറിഞ്ഞിട്ട് അത് പൊട്ടാന്‍ കാത്തു നില്ക്കുന്ന രാജേന്ദ്രനെ നോക്കി അദ്ദേഹം അലറി.

"എടാ രാജപ്പാ എറിയെടാ..അല്ലെങ്കില്‍ അത് നിന്റെ കയ്യിലിരുന്നു പൊട്ടും..."

"ങേ....? രാജപ്പന്‍ രാമനാഥന്‍ സാറിനെ മിഴിച്ചു നോക്കി. കത്തിച്ച ഗുണ്ട് എറിഞ്ഞു കഴിഞ്ഞു. ഇനി ഏതു ഗുണ്ട് എറിയാനാ ഇങ്ങേരു കിടന്ന് അലറുന്നത്?"


"എടാ നിന്റെ കയ്യിലിരുന്നു കത്തുന്ന ഗുണ്ട് അറിയാന്‍ .."രാമനാഥന്‍ സാര്‍ വീണ്ടും അലറി...അത് കേട്ട രാജപ്പന്‍ തന്റെ കയ്യിലേയ്ക്കു നോക്കി. അതാ ഒരു ഗുണ്ട് അവന്റെ കയ്യിലിരുന്നു കത്തുന്നു..!! "അയ്യോ....എന്റമ്മോ...."

ഒരു കയ്യില്‍ മെഴുക് തിരിയും മറ്റെക്കയ്യില്‍ ഗുണ്ടും പിടിച്ചു നിന്ന രാജപ്പന്‍ ഗുണ്ട് കത്തിച്ചു വെപ്രാളത്തോടെ വലിച്ചെറിഞ്ഞപ്പോള്‍ കയ്യൊന്നു മാറിപ്പോയി.....ഗുണ്ടിനു പകരം പോയത് മെഴുകു തിരിയാണെന്ന് രാജപ്പന്‍ അറിഞ്ഞില്ല.

ഇപ്പോള്‍ ഞങ്ങള്‍ രാജപ്പന് ഒരു പുതിയ പേരിട്ടു.. " ഗുണ്ടപ്പന്‍ "






52 അഭിപ്രായങ്ങൾ:

രഘുനാഥന്‍ പറഞ്ഞു...

"എടാ മണ്ടാ നീ പേടിക്കാതെ". രാമനാഥന്‍ സാര്‍ പറഞ്ഞു. "നീ ഒരു കയ്യില് മെഴുക് തിരി കത്തിച്ചു പിടിക്കണം. മറ്റെക്കയ്യില് ഗുണ്ടും പിടിക്കണം.

കുമാരന്‍ | kumaran പറഞ്ഞു...

ഹഹഹ. കലക്കി. മൂപ്പര്‍ എറിഞ്ഞല്ലോ അല്ലേ..
നിങ്ങളുടെ കഥ പറയുന്നതിലെ അനായാസത അസൂയാവഹം തന്നെ. അഭിനന്ദനങ്ങള്‍.

പ്രതീഷ്‌ദേവ്‌ പറഞ്ഞു...

നല്ല എഴുത്ത്‌...നല്ല ശൈലി..ഇനിയും പോരട്ടേ....

അജ്ഞാതന്‍ പറഞ്ഞു...

നിങ്ങളുടെ കഥ പറയുന്നതിലെ അനായാസത അസൂയാവഹം തന്നെ. അഭിനന്ദനങ്ങള്‍

മാണിക്യം പറഞ്ഞു...

സത്യമയും ഒന്നു ചിരിചു പോയി!
രാജപ്പന്റെ എക്‌സൈറ്റ്‌മെന്റ് മനസ്സിലാവും സംഭവിക്കാന്‍ 99 % ചാന്‍സും ഉണ്ട്.
ഭാഗ്യം കൈയ്യില്‍ ഇരുന്ന് പൊട്ടില്ലല്ലോ....
രഘുനാഥന്‍ സംഭവം അവതരിപ്പിക്കുന്ന രീതി
അതിമനോഹരം ..
വൈകിയോ എന്തോ?
ഏതായാലും ഇതാ ദീപാവലി ആശംസകള്‍!

ശ്രീ പറഞ്ഞു...

മാഷേ... ഇത് പണ്ട് ഒരു വിഷുക്കാലത്ത് എനിയ്ക്കും പറ്റിയിട്ടുള്ളതാണ്. ഭാഗ്യത്തിന് മണ്ണെണ്ണവിളക്കും ഓലപ്പടക്കവുമായിരുന്നു.

രാത്രി സമയത്ത് പടക്കവും വിളക്കും പിടിച്ച കൈ മാറിപ്പോയി. മണ്ണെണ്ണ വിളക്ക് തെങ്ങിന്‍ ചുവട്ടിലേയ്ക്ക് വലിച്ചെറിഞ്ഞിട്ടും ആകെയുണ്ടായിരുന്ന വെളിച്ചം കെട്ടു പോയിട്ടും എന്താണെന്ന് മനസ്സിലാക്കാന് കുറച്ച് സമയമെടുത്തു. കാര്യം മനസ്സിലാക്കി, ആകെ അന്ധാളിപ്പോടെ പടക്കം കയ്യില്‍ നിന്നും കുടഞ്ഞെറിഞ്ഞതും അത് പൊട്ടിയതും ഏതാണ്ട് ഒപ്പമായിരുന്നു.

അതാണ് ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് :)

ramanika പറഞ്ഞു...

ഗുണ്ടപ്പന്‍ കലകലക്കി
ദീപാവലി ആശംസകള്‍!

നിരക്ഷരന്‍ പറഞ്ഞു...

ഇക്കഥ ദീപാവലിക്ക് വായിക്കാന്‍ പറ്റാതെ പോയല്ലോ. ഗുണ്ടപ്പന്‍ കൊള്ളാം :)

പാവപ്പെട്ടവന്‍ പറഞ്ഞു...

അടി പൊളി..... മാഷേ
കലക്കി

കണ്ണനുണ്ണി പറഞ്ഞു...

എന്നിട്ട് ഗുണ്ടപ്പന് വല്ലോം പറ്റിയോ ?
ഗുണ്ട് കയ്യിലിരുന്നു പൊട്ടിയോ ?

ഭായി പറഞ്ഞു...

മിസ്റ്റര്‍ പട്ടാ‍ളം, ഗുണ്ടപ്പന്‍ എന്നല്ല മണ്ടപ്പന്‍ എന്നാ വിളിക്കേണ്ടത്..
രാജപ്പന്‍ പട്ടാളം ഞാന്‍ പറഞതായി അറിയണ്ട...
ചിലപ്പോള്‍ എന്നെ വെടി വെയ്ക്കും...

കൊള്ളാം..പോരട്ടെ അടുത്ത വെടി..

രഘുനാഥന്‍ പറഞ്ഞു...

നന്ദി കുമാരന്‍...

രഘുനാഥന്‍ പറഞ്ഞു...

നന്ദി പ്രദീഷ്‌ ദേവ്..

രഘുനാഥന്‍ പറഞ്ഞു...

നന്ദി കാ‍ന്താരി...

രഘുനാഥന്‍ പറഞ്ഞു...

നന്ദി മാണിക്യം ..ദീപാവലി ആശംസകള്‍ തിരിച്ചും....

രഘുനാഥന്‍ പറഞ്ഞു...

നന്ദി ശ്രീ..

രഘുനാഥന്‍ പറഞ്ഞു...

നന്ദി രമണിഗ

രഘുനാഥന്‍ പറഞ്ഞു...

നന്ദി നിരക്ഷരന്‍ ചേട്ടാ ..ഒത്തിരി നാളായല്ലോ ഇതുവഴി വന്നിട്ട്...?

രഘുനാഥന്‍ പറഞ്ഞു...

നന്ദി പാവപ്പെട്ടവനെ....

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഉണ്ണീ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഭായി...

Jenshia പറഞ്ഞു...

ഗുണ്ടപ്പന് ഒന്നും പറ്റിയില്ലല്ലോ അല്ലെ....?

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

.കള്ള് കുടിച്ചതിനു ശേഷം ആരും പടക്കം പൊട്ടിക്കാനും പാടില്ല.

അത് ചതി ആയി പോയി.
പോസ്റ്റ്‌ കലക്കി ട്ടാ
എന്നിട്ട് കൈയ്യില്‍ ഇരുന്നു പൊട്ടിയോ??

Captain Haddock പറഞ്ഞു...

കലക്കി!!!ഹഹഹഹഹഹഹഹഹ!!!!!!!!!!!!!
Super എഴുത്ത്‌!!

Typist | എഴുത്തുകാരി പറഞ്ഞു...

ചിരിച്ചൂട്ടോ.

ബിനോയ്//HariNav പറഞ്ഞു...

രഘുനാഥന്‍‌മാഷേ "ഗുണ്ട്" കൊള്ളാട്ടാ :)

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജെന്ഷിയ

രഘുനാഥന്‍ പറഞ്ഞു...

നന്ദി കുറുപ്പേ....

രഘുനാഥന്‍ പറഞ്ഞു...

നന്ദി ക്യാപ്ടന്‍

രഘുനാഥന്‍ പറഞ്ഞു...

നന്ദി എഴുത്തുകാരി ചേച്ചീ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ബിനോയീ

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഓ....ഞാന്‍ കരുതി ഗുണ്ട് സീ.ഒ സാറിന്റെ തലയില്‍ വീണു എന്ന്....

krish | കൃഷ് പറഞ്ഞു...

രാജേന്ദ്രനെ രാജപ്പനാക്കിയതാ അല്ലേ.
:)

ഭൂതത്താന്‍ പറഞ്ഞു...

രാജപ്പന്റെ ഒരു കാര്യം .....ചിരിപ്പിച്ചു ട്ടോ മാഷേ ....വെടിയും പടക്കവും പോരട്ടെ ....

രഘുനാഥന്‍ പറഞ്ഞു...

നന്ദി അരീക്കോടന്‍ മാഷേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി കൃഷേ

രഘുനാഥന്‍ പറഞ്ഞു...

നന്ദി ഭൂതത്താനെ

ആര്‍ദ്ര ആസാദ് / Ardra Azad പറഞ്ഞു...

:))

രഘുനാഥന്‍ പറഞ്ഞു...

Thanks Ardra Azad

Captain Haddock പറഞ്ഞു...

നന്ദി മാത്രമോ ??? ക്യാപ്ടന്‍മാര്‍ക്ക്‌ സല്യൂട്ട് ഇല്ലെ ?

the man to walk with പറഞ്ഞു...

ഈ അബദ്ധം എനിക്കും പറ്റിയിട്ടുണ്ട് ..ആരും കാണാത്തത് കൊണ്ടു പേരൊന്നും വീണില്ല ഭാഗ്യം ..പോസ്റ്റ്‌ ഇഷ്ടായി

രഘുനാഥന്‍ പറഞ്ഞു...

പ്രിയ ക്യാപ്ടന്‍ ..നേരിട്ട് കാണുമ്പോള്‍ തീര്‍ച്ചയായും സല്യൂട്ട് തരാം..

രഘുനാഥന്‍ പറഞ്ഞു...

നന്ദി മാനേ......... ഹി ഹി

Captain Haddock പറഞ്ഞു...

ഹ..ഹാ..ഹാ...!!!

ജുജുസ് പറഞ്ഞു...

ഹ ഹ ഹ രഘുനാഥൻ സാറിന്റെ ‘ഗുണ്ട്’കഥ നന്നായിട്ടുണ്ട്.ഗുണ്ടപ്പന് എന്തുപറ്റിന്ന് എഴുതിയില്ല.’ശേഷം ചിന്ത്യം’

രഘുനാഥന്‍ പറഞ്ഞു...

നന്ദി ജുജൂസ്..

അരുണ്‍ കായംകുളം പറഞ്ഞു...

ഹ..ഹ..ഹ

രഘുനാഥന്‍ പറഞ്ഞു...

Nandi Arun..........

Thandam പറഞ്ഞു...

സ്റ്റോറി വായിച്ചു .. ഓഫിസ്‌ില്‍ ഇരുന്നു ചിരിച്ചു പോയി
ഇനിയും പ്രതിക്ഷികുന്നു

അജ്ഞാതന്‍ പറഞ്ഞു...

സ്റ്റോറി വായിച്ചു .. ഓഫിസ്‌ില്‍ ഇരുന്നു ചിരിച്ചു പോയി
ഇനിയും പ്രതിക്ഷികുന്നു

Bindhu Unny പറഞ്ഞു...

കയ്യിരുന്ന് പൊട്ടാഞ്ഞത് ഭാഗ്യം. :)

കുഞ്ഞായി പറഞ്ഞു...

ഹഹ...
രാജപ്പൻ അങ്ങനെ ഗുണ്ടപ്പനായല്ലേ..

പട്ടാളക്കഥകൾ തകർക്കുകയാണല്ലോ
അഭിനന്ദനങ്ങൾ