കര്‍ത്താവിന്റെ കൃപ കൊണ്ടതേഴും ചത്തു......"
കയ്യില്‍ ഒരു പൊതിയുമായി പാട്ടും പാടി ബാരക്കിലേയ്ക്കു കയറി വന്ന തൊമ്മന് ബെഡ്ഡില്‍ കിടന്നു മാസിക വായിച്ചു കൊണ്ടിരുന്ന എന്നെക്കണ്ടപ്പോള്‍ പെട്ടെന്ന് പാട്ട് നിര്‍ത്തി. എന്നിട്ട് കയ്യിലിരുന്ന പൊതി സൂത്രത്തില്‍ അലമാരയില്‍ വച്ചിട്ട് എന്നെ ശ്രദ്ധിക്കാതെ കട്ടിലിലിരുന്നു കാലിലെ ബൂട്ട് അഴിച്ചു തുടങ്ങി...
"എന്താടാ പുല്ലേ നിനക്കൊരു ഗമ. എന്തോന്നാ നീ കൊണ്ടുവന്ന പൊതി. കുപ്പിയാണോ?.. ഞാന്‍ ചോദിച്ചു..."
"പിന്നേ കുപ്പി...എനിക്ക് കുപ്പി മേടിക്കലല്ലേ പണി...അത് വീട്ടില്‍ നിന്നും അമ്മ കൊടുത്ത് വിട്ട ഗ്യാസ്സിനുള്ള മരുന്നാ.." തൊമ്മന് ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെടാത്ത മട്ടില്‍ പറഞ്ഞു...
"ഓഹോ എന്നിട്ട് നീയെന്താ എന്നെ കാണിക്കാതെ അത് അലമാരിയില്‍ വച്ച് പൂട്ടിയത്?. സത്യം പറയെടാ അത് കള്ളുകുപ്പിയല്ലേ?" ഞാന്‍ വീണ്ടും ചോദിച്ചു...
"ആരു പറഞ്ഞു അത് കള്ളു കുപ്പിയാണെന്ന്. നിനക്കൊക്കെ ഏതു സമയത്തും കുപ്പി കുപ്പി എന്ന ഒറ്റ വിചാരമല്ലേ ഉള്ളൂ !?"
തൊമ്മന് തോര്‍ത്തുമെടുത്തു കുളിക്കാന്‍ പോയി. അവന്റെ മുഖത്ത് ഒരു കള്ളലക്ഷണമുള്ളതായി എനിക്ക് തോന്നി..
സ്വതവേ തമാശക്കാരനും എന്റെ ഉറ്റ സുഹൃത്തുമാണ് തൊമ്മന്. പത്തനംതിട്ട സ്വദേശിയാണ്. പട്ടാളത്തില്‍ ചേരുന്നതിന് മുന്‍പ് ഹിന്ദി പ്രവീണ്‍ പരീക്ഷ പാസായവന്. പച്ചവെള്ളം പോലെ ഹിന്ദി പറയും. അവന്റെ ഹിന്ദി കേട്ട് ഹിന്ദിക്കാര് പോലും വാ പൊളിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് തൊമ്മന് പറയുന്ന ഹിന്ദി അവര്‍ക്ക് മനസ്സിലാകാത്തത് കൊണ്ടാണോ അതോ ഹിന്ദി ഭാഷയില്‍ തൊമ്മന്റെ അത്രയും പരിജ്ഞാനം ഹിന്ദിക്കാര്‍ക്ക് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. എന്നാലും ട്രെയിനിംഗ് സമയത്ത് ഹിന്ദി അറിയാത്ത ഞങ്ങളെ ഹിന്ദിക്കാരായ മറ്റു സഹട്രയിനികളില് നിന്നും കാത്തു സംരക്ഷിച്ചവനാണ് തൊമ്മന്. തന്നെയുമല്ല എന്തു കിട്ടിയാലും അതിന്റെ ഒരു പകുതി എനിക്ക് വേണ്ടി മാറ്റി വയ്കുകയും ചെയ്യും. അങ്ങനെയുള്ള തൊമ്മനാണ് ഇന്ന് എന്തോ ഒരു സാധനം ഞാന്‍ കാണാതെ ഒളിച്ചു വച്ചിരിക്കുന്നത്. അതെന്താണെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. ഞാന്‍ തീരുമാനിച്ചു.
ഞാന്‍ അവന്റെ ലോക്കര്‍ (അലമാര) പരിശോധിച്ചു..അതാ ഏറ്റവും മുകളിലത്തെ അറയില്‍ ആ സാധനം കടലാസ്സില്‍ പൊതിഞ്ഞു ഭദ്രമായി വച്ചിരിക്കുന്നു...ഞാന്‍ പതുക്കെ അത് പൊതിഞ്ഞിരിക്കുന്ന കടലാസ് നഖം കൊണ്ടു ചുരണ്ടി നോക്കി....കടലാസ് അല്പം കീറിയപ്പോള്‍ അതിനകത്തെ സാധനം കണ്ട് ഞാന്‍ ഞെട്ടി...
ഒരു കുപ്പി ... ഫുള്‍ കുപ്പി....!!
നിറം കണ്ടിട്ട് നല്ല സ്വയമ്പന്‍ ത്രീ - എക്സ് റം...!!!!
അതുശരി...ഇതാണ് നിന്റെ ഗ്യാസ്സിനുള്ള മരുന്ന് അല്ലെ? ഇത് കഴിച്ചാണ് നീ ഗ്യാസ്സ് കളയാന്‍ പോകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ വാങ്ങിയ ഒരു കുപ്പി വോഡ്ക, കേറിയും മാറിയും അടിച്ചു തീര്‍ത്ത പരമദ്രോഹി ഇന്ന് ഒരു കുപ്പി സാദാ റം സ്വന്തമായി വാങ്ങി എന്നെക്കാണാതെ അടിച്ച് അവന്റെ വയറ്റിലെ ഗ്യാസ് കളയാന്‍ പോകുന്നു... ഞാന്‍ അടിമുടി വിറച്ചു...
"ഇങ്ങോട്ട് വരട്ടെ...കുപ്പി അടിക്കാതെ തന്നെ അവന്റെ ഗ്യാസ് കുറ്റി ഞാന്‍ കലക്കും" എന്നോടാണോ കളി?". ഞാന്‍ തീരുമാനിച്ചു..
അല്ലെങ്കില്‍ വേണ്ടാ...
എന്നെ ഒളിച്ചു കൊണ്ടുവന്നു കുടിക്കാന്‍ വച്ചിരിക്കുന്ന ഈ കുപ്പി അതി വിദഗ്ദമായി അടിച്ചു മാറ്റുന്നതാണ് ബുദ്ധി.
"എടാ തൊമ്മാ ഇരുപത്തി നാല് മണിക്കൂറിനകം ഇരു ചെവിയറിയാതെ ഈ കുപ്പി ഞാന്‍ അടിച്ചു മാറ്റിയിരിക്കും. എന്റെ ത്രീ-എക്സ് തമ്പുരാനാണേ സത്യം". ഞാന്‍ ഭീഷ്മശപഥം ചെയ്തു.
എന്നെ ഒളിച്ചു കൊണ്ടുവന്നു കുടിക്കാന്‍ വച്ചിരിക്കുന്ന ഈ കുപ്പി അതി വിദഗ്ദമായി അടിച്ചു മാറ്റുന്നതാണ് ബുദ്ധി.
"എടാ തൊമ്മാ ഇരുപത്തി നാല് മണിക്കൂറിനകം ഇരു ചെവിയറിയാതെ ഈ കുപ്പി ഞാന്‍ അടിച്ചു മാറ്റിയിരിക്കും. എന്റെ ത്രീ-എക്സ് തമ്പുരാനാണേ സത്യം". ഞാന്‍ ഭീഷ്മശപഥം ചെയ്തു.
അല്പം കഴിഞ്ഞപ്പോള്‍ തൊമ്മന് കുളി കഴിഞ്ഞെത്തി..ഞാന്‍ അവനെ കാണാത്ത ഭാവത്തില്‍ മാസിക വായന തുടന്നു..ഇടയ്ക്കു ഒളി കണ്ണിട്ടു തൊമ്മനെ നോക്കി...അവന് കണ്ണാടിയില്‍ നോക്കി മുഖത്ത് ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചു പിടിപ്പിക്കുന്നു..
"ഓ അവന്റെ ഒരു വെളുപ്പീര്...നിന്നെ ഞാനിന്നു വെളുപ്പിക്കുമെടാ പിശാചേ....നിന്റെ ഗ്യാസ് കളയാനുള്ള മരുന്ന് ഞാന്‍ കണ്ടെടാ..അത് കുടിച്ചു നീ ഗ്യാസ്സ് കളയുന്നത് എനിക്കൊന്നു കാണണം.. നീ കാശ് കൊടുത്ത് മേടിച്ചു അലമാരയില്‍ വച്ചിരിക്കുന്ന ആ കുപ്പി പോകുമ്പോള്‍ നീ ഞെട്ടും. അപ്പോള്‍ നീ അറിയാതെ നിന്റെ ഗ്യാസ് "പ്ര്ര്ര് " എന്ന് പുറത്തേക്ക് പോകുന്നത് ഞാന്‍ എന്റെ ഈ ചെവി കൊണ്ടു കേള്‍ക്കുമെടാ സാമദ്രോഹി..."
ഞാന്‍ ഒന്ന് രണ്ടു മുട്ടന്‍ തെറികള്‍ കൂടി മനസ്സില്‍ പറഞ്ഞിട്ട് ബെഡ് ഷീറ്റ് എടുത്ത് തലവഴി മൂടിക്കിടന്നു കുപ്പി അടിച്ചുമാറ്റാനുള്ള പ്ലാനുകള്‍ ആസൂത്രണം ചെയ്തു..
കുപ്പി മുഴുവനായി അടിച്ചു മാറ്റണോ?...
അതു വേണ്ട....
കാര്യമെന്തൊക്കെ പറഞ്ഞാലും അവനു ഗ്യാസ് ട്രബിളിന്റെ ചെറിയ പ്രോബ്ലം ഉള്ള വിവരം എനിക്കറിയാവുന്നതാണ്. ഇയ്ക്കൊക്കെ രാത്രിയില്‍ അവന്റെ പുതപ്പിനുള്ളില്‍ നിന്നും അതിഭയങ്കരമായ പൊട്ടിത്തെറികളും പൂച്ച കരയുന്നത് പോലെ മൃദുവായ ഈണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് കേട്ടു സഹികെടുമ്പോള്‍ "പോയി വല്ല ജെലൂസ്സിലും വാങ്ങിക്കഴിയെടാ.....ബാക്കിയുള്ളവര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങണം" എന്ന് ഞാന്‍ അവനെ ഉപദേശിക്കാറുണ്ട്. ഭക്ഷണത്തിനു മുന്‍പ് രണ്ടു പെഗ്ഗ് അടിച്ചിട്ട് കിടന്നാല്‍ ഗ്യാസ് ട്രബിള്‍ മാറും എന്നൊരു വിശ്വാസം പട്ടാളക്കാര്ക്കിടയിലുണ്ട്. ഒരു പക്ഷെ കുപ്പി കണ്ടാല്‍ അത് മുഴുവന്‍ ഞാന്‍ തന്നെ വീശും എന്ന പേടികൊണ്ടു എന്നെ ഒളിച്ചു വച്ചതാകാനും മതി.
കാര്യമെന്തൊക്കെ പറഞ്ഞാലും അവനു ഗ്യാസ് ട്രബിളിന്റെ ചെറിയ പ്രോബ്ലം ഉള്ള വിവരം എനിക്കറിയാവുന്നതാണ്. ഇയ്ക്കൊക്കെ രാത്രിയില്‍ അവന്റെ പുതപ്പിനുള്ളില്‍ നിന്നും അതിഭയങ്കരമായ പൊട്ടിത്തെറികളും പൂച്ച കരയുന്നത് പോലെ മൃദുവായ ഈണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് കേട്ടു സഹികെടുമ്പോള്‍ "പോയി വല്ല ജെലൂസ്സിലും വാങ്ങിക്കഴിയെടാ.....ബാക്കിയുള്ളവര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങണം" എന്ന് ഞാന്‍ അവനെ ഉപദേശിക്കാറുണ്ട്. ഭക്ഷണത്തിനു മുന്‍പ് രണ്ടു പെഗ്ഗ് അടിച്ചിട്ട് കിടന്നാല്‍ ഗ്യാസ് ട്രബിള്‍ മാറും എന്നൊരു വിശ്വാസം പട്ടാളക്കാര്ക്കിടയിലുണ്ട്. ഒരു പക്ഷെ കുപ്പി കണ്ടാല്‍ അത് മുഴുവന്‍ ഞാന്‍ തന്നെ വീശും എന്ന പേടികൊണ്ടു എന്നെ ഒളിച്ചു വച്ചതാകാനും മതി.
എന്നാലും കുപ്പി ഞാന്‍ കണ്ടില്ലെന്നു വന്നാല്‍ ഇനി വാങ്ങുന്ന സകല കുപ്പികളും അവന് തന്നെ ഒറ്റയ്ക്ക് വീശിക്കളയില്ലേ? അവനെപ്പോലെ തന്നെ എന്റെ വയറ്റിലും ഗ്യാസില്ലേ? അതെങ്ങനെ പോകും?...
അപ്പോള്‍ കുപ്പി ഞാന്‍ കണ്ടു എന്നറിയിക്കാനും ഇനി മേലില്‍ വരുന്ന കുപ്പികള്‍ ഞാനറിയാതെ വീശാതിരിക്കാനും വേണ്ടി ഒരു വാണിംഗ് കൊടുത്തേക്കാം എന്നു ഞാന്‍ ഉറപ്പിച്ചു. അതായത് അവന് പൊട്ടിക്കുന്നതിനു മുന്‍പ് കുപ്പി എടുക്കുകയും അതില്‍ നിന്നും പകുതിയോളം അടിച്ചു മാറ്റിയ ശേഷം ബാക്കി തിരിച്ചു വയ്ക്കുകയും ചെയ്യുക. അതായിരുന്നു എന്റെ മനസ്സിലെ മാസ്റ്റര്‍ പ്ലാന്‍.
വൈകുന്നേരം ഭക്ഷണം കഴിക്കുന്ന സമയം വരെ തൊമ്മന് ബെഡില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ അടുത്ത് ഉള്ളത് കൊണ്ടോ എന്തോ അവന് കുപ്പി പുറത്തെടുക്കുകയോ കഴിക്കുകയോ ചെയ്തില്ല. അവന് ഭക്ഷണം എടുക്കാനായി മെസ്സിലെയ്ക്ക് പോകുമ്പോള്‍ അറ്റാക്കിനു റെഡിയായി ഞാന്‍ കാത്തിരുന്നു..
എട്ടെര മണിയായപ്പോള്‍ തൊമ്മന് മെസ്സിലെയ്ക്ക് ഭക്ഷണം എടുക്കാനായി പോയി. അടുത്ത നിമിഷം ഞാന്‍ അവന്റെ അലമാരിയുടെ അടുത്തെത്തി. ഞൊടിയിടയില്‍ കുപ്പി പൊതിയോടെ പുറത്തെടുത്തു. എന്നിട്ട് അടപ്പ് പിരിച്ചു പൊട്ടിച്ചു ഗ്ലാസ്സിലെയ്ക്ക് കമഴ്ത്തി. പകുതിയോളം ഊറ്റിയ ശേഷം കുപ്പി അടച്ചു യഥാസ്ഥാനത്ത് വച്ചിട്ട് ഗ്ലാസ് ചുണ്ടോടു ചേര്‍ത്ത് ഒരു പിടി പിടിച്ചു..
എന്റമ്മോ.....ത്ഫൂ.....
ചെന്നിനായകം കുറുക്കിയതു പോലെ കയ്പ്പുള്ള ദ്രാവകം ഞാന്‍ പുറത്തേക്ക് തുപ്പി. എന്റെ അന്നനാളം വരെ അതിന്റെ കയ്പ്പ് അരിച്ചിറങ്ങി. വായ് പൊത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ പുറത്തേക്കോടി...
ഒടുവില്‍ പത്തു മിനിട്ട് നേരം ഓക്കാനവും ശര്‍ദ്ദിലും കഴിഞ്ഞു അവശനായി തിരിച്ചെത്തിയ ഞാന്‍ ഒന്നും മിണ്ടാതെ കട്ടിലില്‍ കിടന്നു...
ഇതിനിടയില്‍ ഭക്ഷണവുമായി തിരിച്ചെത്തിയ തൊമ്മന്, താന്‍ നാട്ടിലെ വൈദ്യശാലയില്‍ നിന്നും ഗ്യാസ് ട്രബിള്‍ മാറ്റാനായി വാങ്ങിയ കഷായക്കുപ്പിയുടെ അടപ്പ് എങ്ങനെ പൊട്ടി എന്നറിയാതെ അന്തം വിട്ടു നിന്നു...
56 അഭിപ്രായങ്ങൾ:
എടാ തൊമ്മാ ഇരുപത്തിനാല് മണിക്കൂറിനകം ഇരുചെവിയറിയാതെ ഈ കുപ്പി ഞാന്‍ അടിച്ചു മാറ്റിയിരിക്കും. എന്റെ ത്രീ-എക്സ് തമ്പുരാനാണേ സത്യം"
ഇതാണ്, ചട്ടന്‍, പൊട്ടന് എന്നിവരുണ്ടെങ്കില്‍ അതിബുദ്ധി കാണിക്കുന്നവനെ ദൈവം ചതിക്കും എന്നു പറയുന്നത്!
ശ്ശേടാ! സത്യം പറയുന്നതിനൊന്നും ഇപ്പൊ ഒരു വിലയുമില്ലാതായെന്നൊ?!!
:)
ഉഉം ഇപ്പോൾ മനസ്സിലായില്ലെ തൊമ്മനോട് കളി വേണ്ടാന്ന്..രഘുചേട്ടന്റെ ഗ്യാസ്(കാറ്റ്) പോകാഞ്ഞത് നന്നായി..
ഹഹഹ.. കലക്കന്‍ പോസ്റ്റ്.
ആകാശത്തുകൂടെ പോയ പണി, ഫ്ലൈറ്റ് പിടിച്ച് പോയി വാങ്ങി അല്ലേ?
ഇഷ്ടപ്പെട്ടു...
പട്ടാളക്കഥക്കു പുതുമ ഉണ്ടല്ലോ..!!
നിനക്കൊക്കെ ഏതു സമയത്തും കുപ്പി കുപ്പി എന്ന ഒറ്റ വിചാരമല്ലേ ഉള്ളൂ .......
ആ വിചാരം ഇപ്പൊ മാറിയോ ?
പോസ്റ്റ് ഉഷാര്‍ !
കണക്കായിപ്പോയി അതു തന്നെ വരണം!!
:)
ഹ ഹ ഹ. ശരിക്കും ഗ്യാസ് പോയി അല്ലേ..
:)
ഇയ്ക്കൊക്കെ രാത്രിയില്‍ അവന്റെ പുതപ്പിനുള്ളില്‍ നിന്നും അതിഭയങ്കരമായ പൊട്ടിത്തെറികളും പൂച്ച കരയുന്നത് പോലെ മൃദുവായ ഈണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്
:)
രണ്ട് പെഗ്ഗടിക്കാതെ തന്നെ ഗ്യാസ് പോയല്ലേ...
:)
പാവം തൊമ്മന്!
:D..
അപ്പൊ ഗ്യാസൊക്കെ പോയികിട്ടിയല്ല്യോ.
:)
നന്ദി പ്രിയ ചിതല് ..ഇനിയും വരണേ..
നന്ദി മറ്റൊരാള്‍
നന്ദി ജുജൂസ്...
നന്ദി കുമാരന്
നന്ദി ധനേഷ്.....
നന്ദി നളിനി ചേച്ചി...ഇനിയും വരണേ..
നന്ദി രമണിഗ
നന്ദി മാണിക്യം..
നന്ദി വശംവദന്‍
നന്ദി സാഗര്‍
നന്ദി പ്രവീണ്‍
നന്ദി വാഴക്കോടാ
നന്ദി കുഞ്ഞായീ
നന്ദി സാപ്പി
നന്ദി ജെന്ഷിയ
നന്ദി കൃഷ്...
നിങ്ങള്‍ ഒരു നടക്കും പോവൂല മാഷെ...തകര്‍പ്പന്‍
ഇയ്ക്കൊക്കെ രാത്രിയില്‍ അവന്റെ പുതപ്പിനുള്ളില്‍ നിന്നും അതിഭയങ്കരമായ പൊട്ടിത്തെറികളും പൂച്ച കരയുന്നത് പോലെ മൃദുവായ ഈണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് കേട്ടു സഹികെടുമ്പോള്‍ "പോയി വല്ല ജെലൂസ്സിലും വാങ്ങിക്കഴിയെടാ.....
ഹ ഹ ഹ കലക്കി മച്ചൂ, എനിക്കും ഇതേ അസുഖം തന്നാ, എന്നോട് കൂട്ടുകാര്‍ പറയുന്നേ ആരാടാ ബെഡ് ഷീറ്റ് / മുണ്ട് കീറുന്നത് പാതിരാത്രില് എന്നാ??
കുപ്പി ചതിച്ചല്ലേ?????
"..അവനെപ്പോലെ തന്നെ എന്റെ വയറ്റിലും ഗ്യാസില്ലേ? അതെങ്ങനെ പോകും?..."
ഹ ഹ ഇപ്പ ചമാതാനമായല്ലോ :)
നന്ദി പ്രവീണ്‍...
നന്ദു കുറുപ്പേ....
നന്ദി ബിനോയീ ..
കൊള്ളാം രഘുനാഥ് ചേട്ടാ, ഇനി പുള്ളിക്കാരന് ഒറിജിനല്‍ കൊണ്ട് വെച്ചാലും ഒന്ന് ഭയക്കും അല്ലെ.
നന്ദി ആര്‍ദ്ര..
നന്ദി കൂട്ടുകാര...
പെട്ടെന്ന് അവസാനിച്ചപോലെ....
ha..ha..ha........kalakki!!!
അബദ്ധം പറ്റിയാലെന്താ...
ഗ്യാസിന്റെ പ്രോബ്ലം മാറിയില്ലേ പട്ടാളക്കാരാ ..ഹിഹി .....
പട്ടാളക്കാരന് എന്ന് കേട്ടപ്പോള്‍ തന്നെ അല്പം ഗ്യാസ് മണത്തു ...പക്ഷെ കൂടെ ഈ വെടിയും ....എടാ ദുഷ്ടാ റം കുപ്പി അടപ്പ് തുറന്നപോള്‍ എങ്കിലും മനസ്സില്‍ ആകെണ്ടയോ ....പിന്നെ വെള്ളം തൊടാതെ എന്തിനാ അടിക്കാന്‍ പോയെ .....പിന്നെ കഥ വായിച്ചു വന്നപ്പോള്‍ എന്റെ ശ്രദ്ദ ആ കുപ്പിയില്‍ തന്നെ ആയിരുന്നു ....സൌദിയില്‍ ദാഹിച്ചു കിടക്കുന്ന എന്നെ കൊതിപ്പിച്ചു കേട്ടോ .........നന്നായി ട്ടോ ഗ്യാസ് ഉം വെടിയും ....
നന്ദി കണ്ണാ
നന്ദി ക്യാപ്ടന്
നന്ദി
ഭൂതത്താനെ
കണക്കായിപ്പോയി :)
നന്ദി എഴുത്തുകാരി ചേച്ചി..
xxx-000 ആയി മാറി അല്ലേ പട്ടാളം.
അതിനു ശേഷം xxx കണ്ടാല്‍ ഉള്ളില്‍ വെടി പൊട്ടും അല്ലേ...
നന്നായിരിക്കൂന്നു.
ഗുണപാടം: അന്യന്റെ അതിര്‍ത്തി (അലമാരയിലിരിക്കുന്ന സാധനം) ലംഖിക്കരുത്!
നന്ദി ഭായ്
മദ്യമാണു് ഒരു പട്ടാളക്കാരന്റെ വീക്ക്നെസ് എന്നു കേട്ടിട്ടുണ്ടു്.
പാവം തൊമ്മന്.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ